HOME
DETAILS
MAL
സഊദി എണ്ണ ഉല്പാദനം വര്‍ധിപ്പിച്ചു
backup
September 03 2018 | 01:09 AM
ജിദ്ദ: സഊദി എണ്ണ ഉല്പാദനം വര്‍ധിപ്പിച്ചു. ഓഗസ്റ്റില്‍ പ്രതിദിന ഉല്പാദനം 10,424 ദശലക്ഷം ബാരലായാണ് വര്‍ധിപ്പിച്ചതെന്ന് ഒപെക് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈയില്‍ ഇത് 10,288 ദശലക്ഷം ബാരലായിരുന്നു.
ലിബിയയില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചതിനു പുറമെ ദക്ഷിണ ഇറാഖില്‍ നിന്നുള്ള എണ്ണ കയറ്റുമതി റെക്കോഡിലെത്തി. കഴിഞ്ഞമാസം ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 32,79 ദശലക്ഷം ബാരല്‍ തോതിലാണ് എണ്ണ ഉല്പാദിപ്പിച്ചത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഒപെക് ഉല്പാദനം കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."