നവവധുവിന് കല്യാണക്കോടിയുമായി ആവാസ് തിരുവമ്പാടി
തിരുവമ്പാടി: നവവധുവിന് കല്യാണിക്കോടിയുമായി ആവാസ് തിരുവമ്പാടിയെത്തി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം വേലായുധന്റെ കുടുംബത്തെയടക്കം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ക്യാംപിലേക്ക് മാറ്റിയിരുന്നു.
ക്യാംപ് കഴിഞ്ഞിട്ടും വീട് വാസയോഗ്യമല്ലാത്തതിനാല്‍ പഞ്ചായത്ത് ഒരുക്കിയ തറപ്പേല്‍ കെട്ടിടത്തിലാണ് പ്രളയ ദുരിതബാധിതരായ വേലായുധന്റെ കുടുംബമടക്കം നാലു കുടുംബങ്ങള്‍ ഇപ്പോഴുമുള്ളത്. മുള്ളന്‍ മടക്കല്‍ വേലായുധന്റെ മകള്‍ വിനീതയുടെ വിവാഹം ഈമാസം 15ന് കൂട്ടക്കരയിലെ സ്വന്തം വീട്ടില്‍ വച്ചാണ് തീരുമാനിച്ചിരിക്കുന്നത്.
മഴക്കെടുതിയാല്‍ ഉണ്ടായ കൂലിപ്പണിയില്ലായ്മയും ഇവരെ സാമ്പത്തികമായി പ്രയാസപ്പെടുത്തി. ഇവരുടെ വിഷമം മനസിലാക്കിയ ആവാസിന്റെ പ്രവര്‍ത്തകര്‍ നവവധു വിനീതക്ക് കല്യാണക്കോടിയും വസ്ത്രങ്ങളുമായി തറപ്പേല്‍ കെട്ടിടത്തിലെത്തുകയായിരുന്നു. കൂട്ടക്കര കോളനിവാസികളൊരുക്കിയ ചടങ്ങില്‍ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ആവാസ് സമര്‍പ്പിച്ച കല്യാണക്കോടിയും വസ്ത്രങ്ങളും എംവി വിനീതക്ക് കൈമാറി. ആവാസ് ചെയര്‍പേഴ്‌സന്‍ കുമാരി ശില്‍പ സുന്ദര്‍ അധ്യക്ഷയായി. കൂട്ടക്കര കോളനിയിലെ വസ്ത്രങ്ങളുംപുതപ്പുകളും ആവാസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."