200 കോടി അനുവദിക്കാമെന്ന് എം.പിക്ക് കേന്ദ്രത്തിന്റെ ഉറപ്പ് നിര്‍ദേശിനു വീണ്ടും ചിറകുമുളയ്ക്കുന്നു
കോഴിക്കോട്: ചാലിയത്ത് തറക്കല്ലിട്ട ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍ ഡിഫന്‍സ് ഷിപ്പ് ബില്‍ഡിന് (നിര്‍ദേശ് ) വീണ്ടും ചിറകുമുളയ്ക്കുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അംഗീകാരം നേടിയ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയതായി എം.കെ രാഘവന്‍ എം.പി അറിയിച്ചു.
600 കോടി രൂപ മുതല്‍മുടക്കുള്ള നിര്‍ദേശ് പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 40 ഏക്കര്‍ ഭൂമി ഇതിനകം തന്നെ സൗജന്യമായി നല്‍കിയിരുന്നു. 2014 ജനുവരിയില്‍ നിര്‍ദേശിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിക്കുകയും ചെയ്തു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയം വകയിരുത്തിയ 200 കോടി രൂപക്കുള്ള അനുമതി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി എം.പിയെ അറിയിച്ചു. ഇക്കാര്യത്തില്‍ എത്രയും വേഗം കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കണമെന്ന് എം.പി ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശിന് പ്രഥമ പരിഗണന നല്‍കുമെന്ന ഉറപ്പ് കേന്ദ്രമന്ത്രി എം.കെ രാഘവനു നല്‍കിയിട്ടുണ്ട്.
കോഴിക്കോടിന് വേണ്ടി രണ്ടാം യു.പി.എ സര്‍ക്കാര്‍ അനുവദിച്ച ബൃഹദ് പദ്ധതിയായിരുന്നു യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ കേന്ദ്രമായ നിര്‍ദേശ്. ഡി.ആര്‍.ഡി.ഒ, തീരദേശ സംരക്ഷണ സേന, നാവികസേന, രാജ്യത്തെ വിവിധ ഷിപ്പിയാര്‍ഡുകള്‍ അംഗങ്ങളായുള്ള ഒരു കണ്‍സോര്‍ഷ്യമാണ് നിര്‍ദേശ്. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.
2011ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്റണിയാണ് പദ്ധതിക്ക് തറക്കില്ലിട്ടത്. മൂന്നു ഘട്ടങ്ങളിലായി നിര്‍ദേശിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്ദേശിച്ചിരുന്നത്. ആദ്യഘട്ടത്തിന് 200 കോടി രൂപ ആവശ്യമാണെന്ന് വിശദമായ പദ്ധതിരേഖ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."