ദുരിതബാധിതര്‍ക്ക് സ്‌നേഹവീടൊരുക്കി വിദ്യാര്‍ഥികള്‍
കണ്ണൂര്‍: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ ഒന്‍പത് വീട്ടുകാര്‍ക്ക് കൈത്താങ്ങായി തോട്ടട പോളി ടെക്‌നിക്കലിലെ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളും അധ്യാപകരും. കയറിക്കിടക്കാന്‍ ഇടമില്ലാതായതോടെ ആഴ്ചകളായി ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു പഞ്ചാരക്കൊല്ലിയിലെ കുടുംബങ്ങള്‍. ഇവരുടെ ദുരിതമറിഞ്ഞതോടെയാണ് ഇവര്‍ക്ക് കയറി കിടക്കാന്‍ സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. തുടര്‍ന്ന് പ്രിയദര്‍ശിനി തേയില തോട്ടത്തിന്റെ വക നിര്‍മിച്ച കാടുപിടിച്ച് കിടക്കുന്ന വീടുകള്‍ കണ്ടെത്തുകയും ഈ വീടുകള്‍ വാസയോഗ്യമാക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയുമാണ് തോട്ടട പോളി ടെക്‌നിക്കലിലെ എന്‍.എസ്.എസ്.യൂനിറ്റ് ചെയ്തത്. പിന്നീട് അഞ്ചുദിവസം ഇവര്‍ക്ക് വിശ്രമില്ലായിരുന്നു. കാടുകള്‍ വെട്ടി നീക്കി വീട് പെയ്ന്റ് അടിക്കുകയും പ്ലംബിങ്, വയറിങ് എന്നിവയും പൂര്‍ത്തിയാക്കി. സ്വകാര്യ വ്യക്തിയുടെ സഹായം ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയാണ് ഇവര്‍ ചിലവഴിച്ചത്. പ്രിന്‍സിപ്പാള്‍ പി. കൃഷ്ണന്‍, എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍ കെ.പി ബിജു എന്നിവരുടെ നേതൃത്വത്തില്‍ 31 വിദ്യാര്‍ഥികളും അധ്യപകര്‍ ഉള്‍പ്പെടെ 24 ജീവനക്കാരും ഈ നന്മ നിറഞ്ഞ സേവനത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."