HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് പ്രതിഷേധാര്‍ഹം
backup
September 03 2018 | 02:09 AM
കാസര്‍കോട്: മനുഷ്യാവകാശ പ്രവര്‍ത്തകരും ചിന്തകരുമായ വരാവരറാവു, ഗൗതെ നാവലാഖ, സുധ ഭരദ്വാജ്, വെര്‍നണ്‍ ഗെണ്‍ ഗെണ്‍ സാല്‍വസ്, അരുണ്‍ ഫെറ്റേ എന്നിവരെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റു ചെയ്തതില്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
യോഗത്തില്‍ കൂക്കള്‍ ബാലകൃഷ്ണന് അധ്യക്ഷനായി.
എച്ച്.ആര്.പി.എം പ്രളയബാധിതര്ക്കായിശേഖരിച്ച രണ്ടാംഘട്ട സാധന സാമഗ്രികളുമായി പുറപ്പെടുന്ന പ്രവാസി സെല്‍ ജില്ലാ പ്രസിഡന്റ് ഷാഫി കല്ലുവളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.രഞ്ജിത് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
മഹമൂദ് കൈകമ്പ, മന്‍സൂര്‍ മല്ലത്ത്, ശാഫി ചൂരിപള്ളം, ജമീല അഹമ്മദ്, ബി. അഷ്റഫ്, ഹമീദ് കോസ് മോസ്, സി. സുകമാരന്, ഷെരീഫ് മുഗു, ജോണ്വര്ഗിസ്, ഇ.അമ്പിളി,സയ്യിദ് ത്വാഹ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."