HOME
DETAILS
MAL
ദേശീയപാത വികസനം: കണ്ണന്താനം കേന്ദ്രത്തിന് കത്തയച്ചു
backup
May 07 2019 | 21:05 PM
കൊച്ചി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കത്തയച്ചു. കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള ദേശീയപാത വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ശ്രീധരന് പിള്ളയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് എതിര്‍പ്പ് രേഖപ്പെടുത്തി കണ്ണന്താനത്തിന്റെ കത്ത്. കത്തയക്കുന്നത് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും കണ്ണന്താനം വ്യക്തമാക്കി. നേരത്തേ ശ്രീധരന് പിള്ളയുടെ ആവശ്യപ്രകാരം കേരളത്തിലെ ദേശീയപാതാ വികസനം നിര്‍ത്തിവച്ച കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനയില്‍ രണ്ടാം സ്ഥാനത്തേക്കും കേരളത്തെ മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."