ആനമതില്‍ തകര്‍ന്നു: ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനശല്ല്യം രൂക്ഷം
കേളകം: വന്യമൃഗശല്യം തടയുന്നതിനായി നിര്‍മിച്ച ആനമതില്‍ ഉരുള്‍പൊട്ടലില്‍ പല ഭാഗങ്ങളിലും തകര്‍ന്നതോടെ ജനവാസ കേന്ദ്രങ്ങള്‍ കാട്ടാന ഭീതിയില്‍ .
അടക്കാത്തോട് മുട്ടുമാറ്റി നിവാസികളാണ് ഭീതിയില്‍ കഴിയുന്നത്.കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി.വന്യജീവി ശല്യം മൂലം ദുരിതമനുഭവിക്കുന്ന കൊട്ടിയൂര്‍ റെയ്ഞ്ചിലെ കേളകം പഞ്ചായത്തിലെ വളയഞ്ചാല്‍ മുതല്‍ കരിയംകാപ്പുവരെ 9.25 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ആനമതില്‍ നിര്‍മിച്ചത്.നിര്‍മാണം പൂര്‍ത്തിയായതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം നന്നേ കുറഞ്ഞിരുന്നു.എന്നാല്‍ ഉരുള്‍ പൊട്ടലില്‍ ആനമതില്‍ല പല സ്ഥലങ്ങളിലും തകര്‍ന്നതാണ് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ആനമതിലിന്റെ തകര്‍ന്ന ഭാഗത്തു കൂടി ആനകള്‍ ജനവാസ കേന്ദ്രത്തിലെത്തു തുടങ്ങി.കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. തകര്‍ന്ന ആന മതില്‍ കണ്ണൂര്‍ ഡി.എഫ്.ഒ സുനില്‍ പാമടിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സന്ദര്‍ശിക്കുകയും ആനമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."