അതിജീവനത്തിന് വിദ്യാഭ്യാസ രംഗത്തും ജാഗ്രത വേണം: ഉമ്മര്‍ എം.എല്‍.എ
മഞ്ചേരി: ദുരന്തത്തെ തുടര്‍ന്ന് അധ്യായനം നഷ്ടമായ സാഹചര്യത്തില്‍ ഇനിയുള്ള ദിനങ്ങളില്‍ വിദ്യാര്‍ഥികളില്‍ പഠന പ്രവത്തനങ്ങളും ആത്മവിശ്വാസവും വളര്‍ത്തുന്ന നടപടികള്‍ക്ക് സര്‍ക്കാറും അധ്യാപകരും മുന്നിട്ടിറങ്ങണമെന്ന് അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു. മഞ്ചേരി യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 27 ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പി.ടി.എ പ്രസിഡണ്ട് പി.എം.അബ്ദുന്നാസര്‍ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ അധ്യാപകന് പുത്തലത്ത് കുഞ്ഞിമുഹമ്മദിനെ ചടങ്ങില്‍ അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ സി.കെ. സാലിഹ്, പ്രധാനധ്യാപകന് കെ.എം.അബ്ദുല്‍ ഷുക്കൂര്‍, എം.ലത്തീഫ്, കെ.പി.ജലീല്‍, കെ.ജമീല, എം.അബൂബക്കര്‍, എം.അന്‍വര്‍ ശക്കീല്‍,എന്‍.ടി.ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."