കള്ളവോട്ട്: ടിക്കാറാം മീണക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
തിരുവനന്തപുരം: കള്ളവോട്ടിന് എതിരായ നടപടികള്‍ സ്വീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ നിന്നുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ ഏകപക്ഷീയമായാണ് ഇടപെടുന്നതെന്നും യു.ഡി.എഫിനും എല്‍.ഡി.എഫിനും രണ്ടുനീതിയാണ് നല്‍കുന്നതെന്നും സി.പി.എം പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായ നിലപാടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്വീകരിച്ചത്.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇടത് അനുകൂല തരംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫലം വരുമ്പോള്‍ 2004 ആവര്‍ത്തിക്കും. പല മണ്ഡലങ്ങളിലും ബി.ജെ.പിക്കാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെ താഴെ ഇറക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഫലപ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്നുവരുന്ന പുതിയ സാഹചര്യത്തില്‍ കേരള വികസനത്തില്‍ താല്‍പര്യമുള്ള എല്ലാവരെയും ഒന്നിച്ച് അണിനിരത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."