HOME
DETAILS
MAL
പൊതുസ്ഥലത്തെ കള്ളുവില്പന നാട്ടുകാര്‍ തടഞ്ഞു
backup
July 22 2016 | 21:07 PM
താമരശ്ശേരി: എളേറ്റില്‍ ജനതാറോഡില്‍ പരസ്യമായി കള്ളു വില്പന നടത്തിയവരെ നാട്ടുകാര്‍ തടഞ്ഞ് പൊലിസിലേല്‍പ്പിച്ചു. നൂറുദിവസമായി തുടരുന്ന ഷാപ്പ് വിരുദ്ധ സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. സമരത്തോടനുബന്ധിച്ചു നടത്താനിരുന്ന ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് മാറ്റിവച്ചു.
കള്ളുവില്പന നിര്‍ത്തിവച്ചതായി തൊഴിലാളി നേതാക്കള്‍ സമരസ്ഥലത്തുവച്ചു പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു സമരം നിര്‍ത്തിവച്ചത്. എന്നാല്‍, പ്രഖ്യാപനത്തിനു വിരുദ്ധമായി നടന്ന പൊതുസ്ഥലത്തെ വില്പന തടയുകയായിരുന്നു.
ഇതോടെ കള്ളുഷാപ്പ് വിരുദ്ധ സമരം കൂടുതല്‍ ശക്തമായി തുടരുമെന്നു സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."