HOME
DETAILS

ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

  
backup
May 08 2019 | 21:05 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4-4

 

ശ്രീനഗര്‍: ലഡാക്ക് പാര്‍ലമെന്ററി മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് ശുപാര്‍ശ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ പണം ഉള്‍പ്പെടുന്ന കവര്‍ നല്‍കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്താവുകയും വിഷയത്തില്‍ പ്രസ് ക്ലബ് പരാതി നല്‍കുകയും ചെയ്തതോടെയാണ് ലേ ജില്ലാ ഇലക്ടറല്‍ ഓഫിസറും ഡെപ്യൂട്ടി കമ്മിഷനറുമായ ആവ്‌നി ലവാസ ജില്ലാ മജിസ്‌ട്രേറ്റിനോട് നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.


ശുപാര്‍ശയിന്‍മേല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ജില്ലാ മജിസ്‌ട്രേറ്റിനു ശുപാര്‍ശ നല്‍കിയതെന്നും ഇക്കാര്യത്തില്‍ ഇതുവരെ ഉത്തരവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ആവ്‌നി ലവാസ പറഞ്ഞു. നിയമലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആവ്‌നി ലവാസയുടെ നിലപാട്. 2013ലെ ജമ്മുകശ്മിര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ ആവ്‌നി ലവാസ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗം അശോക് സവാസയുടെ മകളാണ്.


ഈ മാസം രണ്ടിന് ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബി.ജെ.പിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും മറ്റു നേതാക്കളും മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലഡാക് പ്രസ് ക്ലബ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും ഇത് തങ്ങള്‍ക്ക് അപമാനകരമാണെന്നും പിന്നീട് പ്രസ് ക്ലബ് ഫേസ്ബുക്ക് പോസ്റ്റിലും വ്യക്തമാക്കി.


മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ കവര്‍ കൈമാറിയതായി റിന്‍ചന്‍ അഗ്മോ എന്ന മാധ്യമപ്രവര്‍ത്തകയാണ് ആദ്യം വെളിപ്പെടുത്തിയത്. 'ഹാളിനകത്ത് വെച്ച് അവര്‍ കവര്‍ തന്നു. ഹോട്ടലിനുള്ളില്‍ വച്ച് തന്നെ കവര്‍ തുറന്നുനോക്കരുതെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ ആകാംഷ തോന്നി തുറന്നു നോക്കുമ്പോള്‍ 500 രൂപയുടെ നോട്ടുകളായിരുന്നു.


അപ്പോള്‍ തന്നെ അത് തന്നവര്‍ക്കു തന്നെ തിരികെ നല്‍കി. എന്നാല്‍ കവര്‍ വാങ്ങാന്‍ വിസമ്മതിച്ചതോടെ അതു മേശപ്പുറത്തുവച്ച് ഞാന്‍ ഇറങ്ങി- റിന്‍ചന്‍ അഗ്മോയുടെ വെളിപ്പെടുത്തല്‍.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ അഗ്മോയുടെ വെളിപ്പെടുത്തല്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വനിത ഉള്‍പ്പെടെയുള്ള നാലു മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ കവറുകള്‍ വിതരണംചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതില്‍ കവര്‍ ലഭിച്ചയുടന്‍ അതു തുറന്നു നോക്കുന്ന മാധ്യമപ്രവര്‍ത്തക, ഉടന്‍ അത് ബി.ജെ.പി നേതാവിനു തന്നെ തിരിച്ചേല്‍പ്പിക്കുന്നതും കാണാം.


എന്നാല്‍, ഇത് വാങ്ങാന്‍ ബി.ജെ.പി നേതാക്കള്‍ നിരസിച്ചപ്പോള്‍ അവര്‍ സമീപത്തെ മേശയില്‍ കവര്‍ വച്ച് മടങ്ങുകയാണ്. വിഷയത്തില്‍ മൂന്നു പരാതികളാണ് നിലവിലുള്ളത്. ഒന്ന്, ജില്ലാ ഇലക്ടറല്‍ ഓഫിസറില്‍ നിന്നുള്ളത്. രണ്ടെണ്ണം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും പ്രസ് ക്ലബ് ഓഫ് ലഡാകിന്റെതും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെയും നിയമസഭാംഗം വിക്രം രന്ധാവയുടെയും പേരുകള്‍ പരാമര്‍ശിച്ചാണ് പ്രസ് ക്ലബ് പരാതി നല്‍കിയത്. എന്നാല്‍, ആരോപണം റെയ്‌ന നിരസിച്ചു. വാര്‍ത്താസമ്മേളനത്തിന്റെ വിവരം അറിയിച്ചുള്ള നോട്ടിസാണ് കവറിലുള്ളതെന്നായിരുന്നു റെയ്‌നയുടെ വാദം. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ കവറില്‍ 500 രൂപയുടെ നോട്ടുകളായിരുന്നെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് മേറപ് സ്റ്റാന്‍സിന്‍ പറഞ്ഞു. പുറത്തുവന്നിരിക്കുന്ന വിഡിയോ സത്യസന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയതായി ലേ പൊലിസ് മേധാവി സര്‍ഗുണ്‍ ശുക്ല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago