HOME
DETAILS

അറക്കല്‍ കിരീടാവകാശം ചൂടി ചെറിയ ബീകുഞ്ഞി ബീവി

  
backup
May 08 2019 | 22:05 PM

%e0%b4%85%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%9a%e0%b5%82%e0%b4%9f

 


കണ്ണൂര്‍: വെള്ളിവിളക്കും അംശവടിയുമേന്തി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അറക്കല്‍ രാജവംശത്തിന്റെ നാല്‍പതാമത് അധികാരിയായി. അറക്കല്‍ രാജവംശത്തിന്റെ 39ാമത് ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെ തുടര്‍ന്നാണു കണ്ണൂര്‍സിറ്റി അറക്കല്‍ കെട്ടിനകത്തെ സ്വവസതിയായ അല്‍മാര്‍ മഹലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആദിരാജ മറിയുമ്മ കേരളത്തിലെ ഏക മുസ്‌ലിം രാജവംശത്തിന്റെ രാജസ്വരൂപം ചൂടിയത്. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും രാജകുടുംബാംഗങ്ങളും പാണക്കാട് കുടുംബവും സാക്ഷികളായി.
ആചാര വാളുകളും അറക്കല്‍ രേഖകളും അറക്കല്‍ പണ്ടാര വസ്തുക്കളുടെ താക്കോല്‍ കൂട്ടങ്ങളും പുതിയ ബീവിയുടെ മകന്‍ ആദിരാജ അബ്ദുല്‍ഷുക്കൂര്‍ സ്ഥാനിയായിരുന്ന പരേതയായ ഫാത്തിമ മുത്ത് ബീവിയുടെ മകള്‍ ഖദീജ സോഫിയ ആദിരാജയില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അറക്കല്‍ ബീവിയുടെ സംരക്ഷരും പരിചാകരുമായി അറിയപ്പെടുന്ന പട്ടക്കാരുടെ സാന്നിധ്യത്തില്‍ പുതിയ ബീവിക്ക് ഇവര്‍ അംശവടി കൈമാറിയതോടെ ചടങ്ങ് പൂര്‍ത്തിയായി. ബീവിയുടെ പ്രതിനിധിയായി കണ്ണൂര്‍സിറ്റി ജുമാമസ്ജിദ് ഉള്‍പ്പെടെയുള്ള പൈതൃക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വഹിച്ച പൗത്രന്‍ ആദിരാജ ഇംതിയാസ് അഹ്മദ്, അറക്കല്‍ മ്യൂസിയം ചെയര്‍മാന്‍ ആദിരാജ മുഹമ്മദ് റാഫി, സിയാദ് ആദിരാജ, അഷ്‌റഫ് ആദിരാജ, ബാബു ആദിരാജ, ആദിരാജ കോയമ്മ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ഇഫ്താര്‍ വിരുന്നോടെ സ്ഥാനാരോഹണ പരിപാടികള്‍ പൂര്‍ത്തിയായി.


സ്ഥാനാരോഹണ ചടങ്ങില്‍ ആദിരാജ അബ്ദുല്‍ഷുക്കൂര്‍ അധ്യക്ഷനായി. അറക്കല്‍ രാജ കുടുംബത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ സി.കെ.എ ജബ്ബാര്‍ പരിചയപ്പെടുത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശം ഒ. ഉസ്മാനും ചെറിയ ബീകുഞ്ഞി ബീവിയുടെ സന്ദേശം മുഹമ്മദ് ഷിഹാദും വായിച്ചു.
ചിറക്കല്‍ കോവിലകത്ത് നിന്ന് രവീന്ദ്രവര്‍മ ഇളയരാജ, പാണക്കാട് സാലിഹ് ശിഹാബ് തങ്ങള്‍, ഹുസൈന്‍ ശിഹാബ് തങ്ങള്‍ പൊടിയാട്, സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, പി. ജയരാജന്‍, സി. സമീര്‍, അഷ്‌റഫ് ബംഗാളി മുഹല്ല, ടി.എ തങ്ങള്‍, സത്യന്‍ എടക്കാട്, ഡി എര്‍ത്ത് പ്രതിനിധി സബീല്‍ തലശ്ശേരി, ഡോ. മുനവര്‍ എന്നിവരും അറക്കല്‍ രാജ കുടുംബത്തെക്കുറിച്ചും കണ്ണൂരിന്റെ പൈതൃകത്തെക്കുറിച്ചും ഗവേഷണ പഠനങ്ങളില്‍ ഏര്‍പ്പെട്ട വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളും ചരിത്ര ഗവേഷകരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago