ആലപ്പുഴയിലും മാവേലിക്കരയിലും കള്ളവോട്ടിന് തെളിവില്ല
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ കള്ളവോട്ട് സംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ തെളിവില്ലെന്ന് വണാധികാരികൂടിയായ ജില്ലാ കലക്ടര്‍. ആലപ്പുഴ മണ്ഡലത്തിലെ കായംകുളത്തെ രണ്ട് ബൂത്തുകളിലും മാവേലിക്കര മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍ എസ്. സുഹാസ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതിന് പരാതിക്കാര്‍ക്കു കഴിഞ്ഞില്ല. ഈ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമോ സി.സി ടി.വിയോ ഇല്ലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം തെളിവുകള്‍ കള്ളവോട്ടിന് തെളിവായി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വരണാധികാരി സ്വീകരിച്ചത്. വോട്ടെടുപ്പ് സമയത്ത് ചലഞ്ച് ചെയ്തിട്ടില്ല. കള്ളവോട്ട് നടന്നതായി കാണിച്ച് പരാതി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായത് സംഭവത്തില്‍ കൃത്യത ഇല്ലാത്തതിനാലാണെന്ന വിലയിരുത്തലാണ് കലക്ടര്‍ നടത്തിയത്.
കായംകുളത്ത് ഇടതുമുന്നണിയുടെ നഗരസഭാ കൗണ്‍സിലര്‍ ഇരട്ടവോട്ട് ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. കായംകുളത്തെ 82, 89 ബൂത്തുകളിലും, മാവേലിക്കരയിലെ 82, 68, 58, 77, 67 എന്നീ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായാണ് യു.ഡി.എഫ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."