പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകീകൃത നെറ്റ്വര്‍ക്കിങ് സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ഏകോപനം.
പകര്‍ച്ചവ്യാധി വിവരങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ്വര്‍ക്കിങ് സംവിധാനവും രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലേയും സൂപ്രണ്ടുമാരുടേയും മറ്റു വിദഗ്ധ ഡോക്ടര്‍മാരുടേയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
സംസ്ഥാന പീഡ് സെല്ലിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്. നിപാ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കൂടിയായിരുന്നു ഏകോപന യോഗം വിളിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."