HOME
DETAILS
MAL
ന്യൂനപക്ഷ കമ്മിഷന് പൊതുഅവകാശങ്ങളില് മാത്രമേ ഇടപെടാനാവൂ: ഹൈക്കോടതി
backup
May 08 2019 | 22:05 PM
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ന്യൂനപക്ഷങ്ങളുടെ പൊതുഅവകാശങ്ങളില് മാത്രമേ ഇടപെടാനാവൂവെന്ന് ഹൈക്കോടതി.
ന്യൂനപക്ഷ സമുദായാംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളില്‍ ഉത്തരവു പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ സമുദായാംഗമായ തൃശൂരിലെ ഒരു ഗ്രാനൈറ്റ് കമ്പനി എം.ഡിക്ക് 15 ദിവസത്തിനകം റവന്യൂ രേഖകള്‍ നല്‍കണമെന്ന ന്യൂനപക്ഷ കമ്മിഷന് ഉത്തരവിനെതിരേ തൃശൂര്‍ ലാന്‍ഡ് റെക്കാര്‍ഡ്സ് തഹസില്‍ദാര്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."