മരവിപ്പിച്ചാല്‍ പോരാ, ഗൂഢാലോചനയും അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: കുന്നത്തുനാട്ടില്‍ സ്വകാര്യ കമ്പനിക്ക് നിലംനികത്താന്‍ സര്‍ക്കാര്‍ നല്കിയ അനുമതി മരവിപ്പിച്ചതുകൊണ്ടുമാത്രം കാര്യമായില്ലെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയും, വന്‍ അഴിമതിയും വെളിച്ചത്ത് കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
റവന്യൂമന്ത്രി അറിയാതെയാണോ അദ്ദേഹത്തിന്റെ വകുപ്പില്‍നിന്ന് ഈ ഉത്തരവ് ഇറങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കണം.
എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കലക്ടര്‍ നിലംനികത്തുന്നതിനുള്ള അനുമതി നിഷേധിച്ചത്. എന്നാല്‍, അത് മറികടന്നാണ് നിലം നികത്താനുള്ള അനുമതി റവന്യൂ വകുപ്പ് നല്‍കിയത്. റവന്യൂ വകുപ്പില്‍നിന്നും നിയമവകുപ്പിലേക്ക് ഉപദേശം തേടാന്‍ അയച്ച ഫയല്‍ റവന്യൂ അഡീഷനല്‍ സെക്രട്ടറി മടക്കിവിളിച്ചാണ് കമ്പനിക്ക് അനുകൂലമായി ഈ ഉത്തരവ് നല്‍കിയത്.
റവന്യൂ മന്ത്രി അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."