HOME
DETAILS
MAL
മന്ത്രി എ.കെ ബാലന് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കോളനികള്‍ സന്ദര്‍ശിച്ചു
backup
September 04 2018 | 02:09 AM
ചെങ്ങന്നൂര്‍: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കോളനികള്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന് സന്ദര്‍ശിച്ചു.
ദുര്‍ബല ജനവിഭാഗങ്ങളുടേയും, പട്ടികജാതി പട്ടക വര്‍ഗവിഭാഗങ്ങളുടെയും ഉന്നമനം സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിനനുസൃതമായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ 5 കോടി നല്‍കിയിട്ടുണ്ട്.
പാണ്ടനാട് പഞ്ചായത്തിലെ പൂപ്പരത്തി കോളനി, തുരുത്തിക്കാട് കോളനി, ഇല്ലിമല കോളനി വെണ്മണിയിലെ കിഴക്കേ തുരുത്തി, ചെറിയനാട്ടെ അമരേത്ത് കുറ്റി കോളനികളും, ചെങ്ങന്നൂര്‍ നഗരസഭാ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപും മന്ത്രി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."