HOME
DETAILS
MAL
കാര്‍ഷിക ബില്ലുകള്‍: പ്രതിഷേധം കനക്കുന്നു
backup
September 22 2020 | 00:09 AM
ചണ്ഡിഗഢ്/ ബംഗളൂരു: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ഹരിയാന, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളില്‍ ഇന്നലെയും ശക്തമായ പ്രതിഷേങ്ങളാണ് കര്‍ഷകര്‍ സംഘടിപ്പിച്ചത്. ഹരിയാനയില്‍ കര്‍ഷകര്‍ റോഡ് തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പഞ്ചാബില്‍ പ്രതിഷേധക്കാര്‍ മോദിയുടെ കോലം കത്തിച്ചു. ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഹരിയാനയില്‍ സഖ്യക്ഷിയായ ജെ.ജെ.പിയുടെ രണ്ടും എം.എല്‍.എമാരും പ്രതിഷേധവുമായി രംഗത്തെത്തി.
പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് നേരെ പൊലിസ് ജല പീരങ്കി പ്രയോഗിച്ചു. അംബാല-മൊഹാലി ഹൈവേയില്‍ നടത്തിയ പ്രതിഷേധത്തിനു നേരാണ് പൊലിസ് ജല പീരങ്കി പ്രയോഗിച്ചത്. ജനാധിപത്യ, ഭരണഘടനാ വിരുദ്ധമായി കര്‍ഷകദ്രോഹ നിയമം പാസാക്കിയ ബി.ജെ.പി സര്‍ക്കാരിനെയും അകാലിദള്‍ അടക്കമുള്ള സഖ്യകക്ഷികളെയും കോടതി കയറ്റുമെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷര്‍ക്കെതിരേ മരണവാറണ്ടാണ് ഇറക്കിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന ബില്ലിനെതിരേ സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷക സംഘടനകള്‍.
ബംഗളൂരിലും കര്‍ഷകരുടെയും ദലിത് സംഘടനകളുടെയും നേതൃത്വത്തില്‍ കനത്ത പ്രതിഷേധം അരങ്ങേറി. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ്, സ്വാതതന്ത്ര്യ സമര സേനാനി എച്ച് എന്‍. ദുരെ സ്വാമി തുടങ്ങിയ പ്രമുഖരും പ്രതിഷേധത്തില്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."