പീഡന പരാതി: ഏത് അന്വേഷണത്തിനും തയ്യാറെന്ന് എം.എല്‍.എ
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശി. പരാതിയെക്കുറിച്ച് താനും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു.
രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്. പാര്‍ട്ടി തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അന്വേഷണം വന്നാല്‍ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. അതേസമയം, തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രന്‍ പറഞ്ഞു. പരാതി ലഭിക്കാതെ ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.വൈ.എഫ്.ഐ വനിത നേതാവാണ് എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. പാലക്കാട് ജില്ലാ കമ്മിറ്റിക്കും, സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇമെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പരാതി അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സമിതിയില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."