HOME
DETAILS

ചൈനീസ് ചാരക്കേസ്: രേഖകള്‍ പരിശോധിക്കാന്‍  പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം തേടി

  
backup
September 22 2020 | 03:09 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%8d
 
 
ന്യൂഡല്‍ഹി: ചൈനീസ് ചാരക്കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പരിശോധിക്കാന്‍ ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം തേടി. 
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സൈനികവിന്യാസവുമായി ബന്ധപ്പെട്ട ചില രേഖകളാണ് സെപ്റ്റംബര്‍ 14ന് ശര്‍മയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പൊലിസ് കണ്ടെടുത്തത്. ഇത് എത്രത്തോളം രഹസ്യസ്വഭാവമുള്ളതാണെന്ന കാര്യം പരിശോധിക്കാനാണ് പ്രതിരോധ മന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ചത്. ശര്‍മയുടെ ലാപ്പ്‌ടോപ്പില്‍ നിന്ന് പി.ഡി.എഫ് രൂപത്തിലുള്ളതും അല്ലാത്തതുമായ രേഖകള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. 
അതോടൊപ്പം ശര്‍മയ്ക്ക് വന്‍തോതില്‍ അനധികൃത പണം ലഭ്യമായതായി കണ്ടെത്തിയതിനാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 
ചൈനയ്ക്കായി ചാരവൃത്തി നടത്താന്‍ വ്യാജ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ശര്‍മ 30 ലക്ഷം രൂപ സ്വീകരിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 
അതിനിടെ രാജീവ് ശര്‍മ, ഒപ്പം അറസ്റ്റിലായ ചൈനീസ് വനിത ക്വിങ്ഷി, നേപ്പാളി പൗരന്‍ ഷേര്‍സിങ് എന്നിവരുടെ പോലിസ് കസ്റ്റഡി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഏഴു ദിവസത്തേക്കു കൂടി നീട്ടി. നേരത്തെയുള്ള കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ പൊലിസ്, അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago