HOME
DETAILS
MAL
മുഖ്യമന്ത്രി നെതര്ലന്ഡിലെത്തി
backup
May 09 2019 | 18:05 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക സന്ദര്‍ശനത്തിനായി നെതര്ലന്ഡിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. വേണു രാജാമണി എഴുതിയ 'വാട്ട് കാന്‍ വി ലേണ്‍ ഫ്രം ദ ഡച്ച്: റീബില്‍ഡിങ് കേരള പോസ്റ്റ്- 2018 ഫ്ളഡ്സ് ' പുസ്തകം സമ്മാനിച്ചു. ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെ കുറിച്ച് ജര്‍മന്‍, ഡച്ച് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."