HOME
DETAILS

നിയമ സഭയിലെ അമ്പതാനാടിന്റെ നിറവിൽ ഉമ്മൻചാണ്ടി: 'സുവർണ്ണം സുകൃതം' ആഘോഷമാക്കി സഊദി ഒഐസിസി

  
backup
September 22, 2020 | 4:42 PM

oomanchandy-at-50-in-niyamasabha-oicc-programme

    റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ‌ചാണ്ടിയുടെ നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷ പരിപാടിയായ "സുവർണ്ണം സുകൃതം" ഒഐസിസി സഊദി നാഷണൽ കമ്മിറ്റി ആഘോഷിച്ചു. സഊദിയിൽ മുഴുവൻ പ്രവിശ്യകളിലെയും കോൺഗ്രസ്സ് പ്രവർത്തകരെയും നേതാക്കളെയും ഉൾപ്പെടുത്തി ഓൺലൈൻ കോൺഫ്രൻസിൽ മുൻ പ്രവാസികാരി മന്ത്രിയും നിയമസഭാ കക്ഷി ഉപനേതാവുമായ കെ സി ജോസഫ് പരിപാടി ഉത്‌ഘാടനം ചെയ്തു. മാനവീകമൂല്യങ്ങളും സമഗ്രവികസനവും സമന്വയിപ്പിച്ചു കേരള വികസനത്തിന് ഒരു പുതിയ ദിശാബോധം നൽകിയ ഒരു ഭരണാധികാരിയായിരുന്നു ഉമ്മൻ‌ചാണ്ടിയെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

     വിദ്യാർത്ഥിരാഷ്ട്രീയം തൊട്ട് ഭരണ സാരഥ്യത്തിൽ എത്തുന്നതു വരെയും പിന്നീടും ജനകീയപ്രശ്നങ്ങളിൽ അത്രമേൽ ഇടപെട്ട് അവരോടൊപ്പം നിന്ന് പ്രവർത്തിച്ച ആത്മവിശ്വാസമാണ് ഉമ്മൻചാണ്ടിയെ അജയ്യനാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ സംവിധാനത്തിൽ വ്യത്യസ്ത ആശയധാരയുടെ വക്താക്കളാണെങ്കിലും കാര്യങ്ങളെ ഗ്രഹിച്ചു സൗഹാർദ്ദപരമായ സമീപനങ്ങളിലൂടെ സമന്വയിപ്പിക്കുന്ന അത്ഭുദ വ്യക്തിത്വമാണ് ശ്രീ.ഉമ്മൻ‌ചാണ്ടി എന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴക്കൻ പറഞ്ഞു.

     സഊദി നാഷണൽ പ്രസിഡണ്ട്‌ പി എം നജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ: ടി എം സക്കീർ ഹുസൈൻ, അഡ്വ: പി എം നിയാസ്, സെക്രട്ടറി അഡ്വ: പിഎ സലിം കോട്ടയം എന്നിവർ ഉമ്മൻചാണ്ടിയോടൊത്തുള്ള വ്യത്യസ്‌തമായ അനുഭവങ്ങൾ പങ്കുവെച്ചു. ഒഐസിസി ഗ്ലോബൽ നേതാക്കളായ രാജുകല്ലുംപുറം, ബിനു കണ്ണന്താനം, അഡ്വ: ആഷിക് തായിക്കണ്ടി, എൻ പി രാമചന്ദ്രൻ, ശങ്കരപ്പിള്ള കുമ്പളത്ത്, രാജു കുര്യൻ, മജീദ് ചിങ്ങോലി, മാത്യു ജോസഫ്, ശിഹാബ് കൊട്ടുകാട്, റസാക്ക് പൂക്കോട്ടുംപാടം, സഊദി നാഷണൽ കമ്മിറ്റി നേതാക്കളായ ഇസ്മായിൽ എരുമേലി, ശങ്കർ ഇളങ്കൂർ, രമേശ് പാലക്കാട്, നൈസാം കോട്ടയം, അഷ്‌റഫ് കുറ്റിച്ചൽ, ഡോ: സിന്ധു ബിനു, സലിം കളക്കര, പ്രകാശൻ നാദാപുരം, അബ്‌ദുള്ള വല്ലാഞ്ചിറ, ടി കെ അഷ്‌റഫ് പൊന്നാനി, സത്താർ കായംകുളം, അഷ്‌റഫ് വടക്കേവിള, മജീദ് നഹ, എ പി കുഞ്ഞാലി ഹാജി, ഹക്കീം പാറക്കൽ, കെ എം കോടശ്ശേരി, ഇസ്മായിൽ കൂരിപ്പുഴി, ഹമീദ് മദീന, ചാൻസ റഹ്മാൻ, സകീർ പത്ര, ഷാഫി ഖുദിർ, ജയരാജ് കൊയിലാണ്ടി, റഷീദ് വാലത്ത്, നൗഷാദ് മാവൂർ, മുസ്തഫ നണിയൂർ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. സഊദി ഒഐസിസി ജനറൽ സെക്രട്ടറി ഷാജിസോണ സ്വാഗതവും തൃശ്ശൂർ ജില്ലാ പ്രെസിഡൻഡ് സുരേഷ് ശങ്കർ നന്ദിയും രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  14 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  14 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  14 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  14 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  14 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  14 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  14 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  14 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  14 days ago