HOME
DETAILS

അതിര്‍ത്തിയിലെ സംഘര്‍ഷം ചൈന മൂന്നു വര്‍ഷം മുന്‍പേ ഒരുക്കം തുടങ്ങിയിരുന്നെന്ന് റിപ്പോര്‍ട്ട്

  
backup
September 23, 2020 | 2:12 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-8
ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈന മൂന്നു വര്‍ഷം മുന്‍പുതന്നെ സൈനിക, ആയുധ വിന്യാസങ്ങള്‍ വര്‍ധിപ്പിച്ചിരുന്നെന്നു റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്കടുത്ത് ഈ മൂന്നു വര്‍ഷത്തിനിടെ 13 മിലിട്ടറി ക്യാംപുകള്‍, എയര്‍ ഡിഫന്‍സ് യൂനിറ്റ്, വ്യോമതാവളം എന്നിവ യാഥാര്‍ഥ്യമാക്കിയെന്നും കൂടുതല്‍ സൈനികരെയും ആയുധങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളും എത്തിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
13 മിലിട്ടറി ക്യാംപുകള്‍ക്കു പുറമേ മൂന്നു വ്യോമതാവളങ്ങള്‍, അഞ്ചിലേറെ ഹെലികോപ്ടറുകള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. മൂന്നു വര്‍ഷത്തിനിടെ അതിര്‍ത്തിയിലെ സൈനികബലം ചൈന ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനു ശേഷം ദ്രുതഗതിയില്‍ ആയുധവിന്യാസം നടത്തിയെന്നും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചെന്നും സൂചനയുണ്ട്.
അതേസമയം, വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്കു ചോര്‍ത്തിക്കൊടുത്ത മാധ്യമപ്രവര്‍ത്തകനും സംഘ്പരിവാറിന്റെ അടുപ്പക്കാരനുമായ രാജീവ് ശര്‍മയെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലിസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. 
ഇയാളോടൊപ്പം ഒരു ചൈനീസ് യുവതിയെയും ഇവരുടെ സഹായിയായ നേപ്പാളുകാരനെയും പിടികൂടിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  a month ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  a month ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  a month ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  a month ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  a month ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  a month ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  a month ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  a month ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  a month ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  a month ago