വഴിമുടക്കി മരത്തടികള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോസ്റ്റ് ഓഫിസ് വളപ്പിലെ മരം റോഡില്‍ മുറിച്ചിട്ട് നീക്കം ചെയ്യാത്തത് വാഹനപാര്‍ക്കിങിനും കാല്‍നടയാത്രക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. ഉദ്യാനങ്ങളില്‍ നടുന്ന ഫൈക്കസ് ഇലാസ്റ്റിക്ക എന്ന മരമാണ് വൈദ്യുതി കമ്പികള്‍ക്ക് തടസമുണ്ടാക്കുന്നതിനാല്‍ കഴിഞ്ഞ മാസം മുറിച്ചുമാറ്റിയത്. തിരക്കേറിയ ടൗണില്‍ വാഹന പാര്‍ക്കിങ്ങിനായി ആശ്രയിക്കുന്ന പോസ്റ്റ് ഓഫിസ് റോഡരികില്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിലായുളള ഒഴിഞ്ഞ സ്ഥലത്താണ് മരം മുറിച്ചിട്ടത്. ഇതോടെ പാര്‍ക്കിങ്ങിന് സ്ഥലവും ഇല്ലാതായി. ഫുട്പാത്തിലും മരത്തിന്റെ അവശിഷ്ടങ്ങള്‍ ഉളളതുകൊണ്ട് കാല്‍നട യാത്രികരും ബുദ്ധിമുട്ടുകയാണ്. നിരവധി തവണ നാട്ടുകാര്‍ തപാല്‍ അധികൃതരോട് റോഡരികിലെ മരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അതൊന്നും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അടിയന്തിരമായി റോഡില്‍ നിന്ന് മരങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നത തപാല്‍ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."