HOME
DETAILS

അക്ഷയ്കുമാര്‍ യുദ്ധക്കപ്പലില്‍ കയറിയത് ഉചിതമാണോയെന്ന് ദിവ്യ സ്പന്ദന

  
backup
May 10 2019 | 21:05 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ കുടുംബാവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നടന്‍ അക്ഷയ്കുമാറിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ വിമര്‍ശനം.
ഐ.എന്‍.എസ് സുമിത്രയിലുള്ള അക്ഷയ്കുമാറിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ദിവ്യ സ്പന്ദന മോദിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഒരു കനേഡിയന്‍ പൗരന്‍ നാവികസേനയുടെ യുദ്ധക്കപ്പലിനുള്ളില്‍ കയറുന്നത് ഉചിതമാണോ എന്നാണ് അവരുടെ ചോദ്യം.
പ്രധാനമന്ത്രിയേയും അക്ഷയ്കുമാറിനേയും ടാഗ് ചെയ്താണ് ദിവ്യയുടെ ട്വീറ്റ്. നമ്മളില്‍ പലരും ഈ വിവാദം മറന്നിട്ടില്ലെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
മോദിയുമായും ബി.ജെ.പിയുമായും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ്കുമാര്‍ നേരത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം മോദിയുമായി അഭിമുഖം നടത്തുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ ബുധനാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ ആരോപണമുന്നയിച്ചത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിരാട് രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.
എന്നാല്‍ നരേന്ദ്രമോദിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുന്‍ നാവികസേനാ ചീഫ് അഡ്മിറല്‍ എല്‍. രാമദാസ്, ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ വജാഹത്ത് ഹബീബുള്ള, റിട്ട. വൈസ് അഡ്മിറല്‍ വിനോദ് പസ്‌റിച്ച എന്നിവര്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal

International
  •  2 months ago
No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  2 months ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 months ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  2 months ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  2 months ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  2 months ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  2 months ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  2 months ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  2 months ago