HOME
DETAILS

ആള്‍ക്കൂട്ടസമരങ്ങള്‍ കൊവിഡ് പ്രതിരോധം അട്ടിമറിക്കുന്നു: മുഖ്യമന്ത്രി

  
backup
September 23 2020 | 02:09 AM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a
 
 
തിരുവനന്തപുരം: ആള്‍ക്കൂട്ടസമരങ്ങള്‍ കൊവിഡ് പ്രതിരോധം അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസിന് എളുപ്പം പടരാന്‍ സമരങ്ങള്‍ അവസരമൊരുക്കുന്നു. സമരം തടയാനിറങ്ങിയ 101 പൊലിസുകാര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 171 പൊലിസുകാര്‍ നിരീക്ഷണത്തിലാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. കൊവിഡ് പ്രതിരോധത്തിന് ആക്ഷീണം പ്രയത്‌നിക്കുന്നവരാണ് പൊലിസുകാര്‍. അവര്‍ക്ക് പ്രത്യുപകാരമായി രോഗം നല്‍കണോയെന്ന് എല്ലാവരും ചിന്തിക്കണം. പൊലിസുകാര്‍ ക്വറന്റൈനിലാകുന്നത് കൊവിഡിനെതിരേ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരിന് തടസം സൃഷ്ടിക്കും. ലോകാരോഗ്യ സംഘടനയടക്കം കൊവിഡ് പ്രതിരോധത്തിന്റെ ഏറ്റവും വലിയ മാര്‍ഗമായി പറഞ്ഞത് സാമൂഹ്യഅകലമാണ്. അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ സമരങ്ങള്‍ അരങ്ങേറുന്നത്. വൈറസിനൊപ്പം ജീവിക്കുകയെന്ന രീതിയില്‍ വിദ്യാഭ്യാസവും വിവാഹങ്ങളും പൊതുചടങ്ങുകളും അടക്കം മാറുമ്പോഴാണ് ഈ ആള്‍ക്കൂട്ട സമരങ്ങള്‍ നടക്കുന്നത്. വലിയ മാധ്യമശ്രദ്ധ ലഭിക്കുമെന്നതാണ് ഇത്തരം സമരം നടത്താന്‍ പ്രചോദനമാകുന്നത്. ഇതിനെക്കുറിച്ച് മാധ്യമങ്ങളും ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago