ദുരന്തനിവാരണം: ജില്ലയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കാംപയ്ന്‍ 10 മുതല്‍
കാസര്‍കോട്: വെളളപ്പൊക്കം സൃഷ്ടിച്ച കെടുതിയില്‍നിന്നു വേഗം സംസ്ഥാനത്തെ കരകയറ്റുക എന്നലക്ഷ്യം വച്ച് ജില്ലയില്‍ 10 മുതല്‍ 15 വരെ കാംപയ്ന്‍ നടത്തുന്നു. ജില്ലയുടെ ചുമതലയുളള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന കാംപയിനില്‍ വിവിധതലങ്ങളിലുള്ളവരുമായി ബന്ധപ്പെടും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദുരന്തനിവാരണം സംബന്ധിച്ച ഏകോപനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
നയപരമല്ലാതെ നിര്‍ബന്ധിത ഇടപ്പെടല്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. വിവിധ വകുപ്പുമേധാവികള്‍ യോഗത്തില്‍ തങ്ങളുടേതായ ആശയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാകലക്ടര്‍ ഡോ ഡി.സജിത് ബാബു, എ.ഡി.എം. എന്‍. ദേവിദാസ്, ആര്‍.ഡി.ഒ, സി. ബിജു, ഡെപ്യൂട്ടികലക്ടര്‍മാര്‍, ജില്ലയിലെ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."