ഷഹീന്‍ബാഗില്‍ സ്ത്രീകള്‍ സമരത്തിനെത്തിയത് ദിവസക്കൂലിക്ക്; ഡല്‍ഹി പൊലിസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തലുകളില്‍ ഇതും
ന്യൂഡല്‍ഹി: ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ സമരത്തിനെത്തിയത് ദിവസക്കൂലിക്കെന്ന് ഡല്‍ഹി പൊലിസ്. ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് പൊലിസ് കക്കര്‍ഡൂമ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വംശഹത്യക്കു പിന്നിലെ ഗൂഢാലോചനക്കാരാണ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയ്ക്കടുത്ത് അണിനിരന്ന പ്രതിഷേധകാര്‍ക്ക് ദിവസക്കൂലി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പൊലിസ് പറയുന്നു.
സമരത്തിന് മതേതര പര്യവേഷവും മാധ്യമശ്രദ്ധയും നല്‍കാനാണ് സ്ത്രീകളെ ഉപയോഗിച്ചതെന്നാണ് പൊലിസിന്റെ വാദം. സ്ത്രീകളെ അണിനിരത്തുകവഴി ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കിയെന്നും പൊലിസ് സമര്‍ത്ഥിക്കുന്നു. പൗരത്വഭേദഗതി നിയമത്തില്‍ മുന്‍നിരയില്‍ നിന്ന സ്ത്രീകള്‍ സമരത്തിന് സാര്‍വത്രിക മുഖം നല്‍കാന്‍ സഹായിച്ചുവെന്നും പൊലിസ് അവകാശപ്പെടുന്നു.
'കലാപകാരികള്‍' ജാമിഅയും, ഷഹീന്‍ബാഗും ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വാട്സ്ആപ്പ് ചാറ്റുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ്് ഈ കണ്ടെത്തലുകളെന്നാണ് പൊലിസിന്റെ അവകാശവാദം.
ജാമിഅ കൊ ഓര്‍ഡിനേഷന്‍ അംഗവും ജാമിഅ മില്ലിയ്യ അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റുമായ ശിഫാഉറഹ്മാന്‍ ഉള്‍പെട
യെുള്ളവര്‍ ചേര്‍ന്നാണ് സമരത്തിന് ഫണ്ട് ശേഖരിച്ചത്. കാശായിട്ടാണ് പണം സ്വീകരിച്ചത്. മൈക്ക്, പോസ്റ്റര്‍, ബാനര്‍, കയറുകള്‍ തുടങ്ങിയ സാമഗ്രകരളെല്ലാം നല്‍കിയതും അലുമ്‌നിയാണ്. 5,00 മുതല്‍ 1,0000 വരെ ദിനംപ്രതി ചെലവുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
ഡിസംബറില്‍ നടത്തിയ പ്രതിഷേധങ്ങളില്‍ പൂര്‍ണ വിജയം നേടാത്ത പ്രതിഷേധക്കാര്‍ പൗരസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും, പൊലിസിനെ നേരിടാനും സ്ത്രീകളെയും കുട്ടികളെയും മറയായി ഉപയോഗിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ ഡല്‍ഹി പൊലിസ് പറയുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരമൊരു പര്യവേഷം ആവശ്യമാണെന്ന് 'ഗൂഢാലോചകര്‍' കരുതിയെന്നാണ് പൊലിസിന്റെ വാദം.
ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി അക്രമാസക്തമായ കലാപത്തിന് തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞതായി കുറ്റപത്രത്തിലുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സഫൂറ കുറ്റപത്രത്തില്‍ ഒപ്പുവെച്ചിട്ടില്ല.
കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."