പ്രളയം: ജില്ലയില്‍ ഇതുവരെ കണക്കാക്കിയത് 73.31 കോടിയുടെ നഷ്ടം
തൃശൂര്‍: പ്രളയദുരന്തത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലായി 73.31 കോടി രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി ഔദ്യോഗിക കണക്ക്. കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് (കെട്ടിടം), കെ.എസ്.ഇ.ബി വകുപ്പുകളുടെ കീഴിലായാണ് പ്രളയക്കെടുതിയില്‍ മാത്രം ജില്ലയുടെ വിവിധഭാഗങ്ങളിലായി കോടികണക്കിന് രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലെ മറ്റുവകുപ്പുകളുടെ കീഴില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.
കാര്‍ഷികമേഖലയില്‍ വന്‍ നാശനഷ്ടമാണ് പ്രളയത്തില്‍ സംഭവിച്ചത്. 3969.167 ഹെക്ടറിലായി ആകെ 60.3 കോടിരൂപയുടെ കൃഷിനശിച്ചു. എറ്റവും വലിയ നഷ്ടം ഉണ്ടായത് വാഴക്കൃഷി മേഖലയിലാണ്. 555.75 ഹെക്ടറില്‍ 35.27 കോടി രൂപയുടെ നാശനഷ്ടമാണ് വാഴക്കൃഷിക്ക് സംഭവിച്ചത്.
ജില്ലയില്‍ ആകെ 1901 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 8.01 കോടിരൂപയുടെ നാശനഷ്ടമാണുള്ളത്. 517.12 ഹെക്ടറില്‍ 3.31 കോടിരൂപയുടെ പച്ചക്കറി കൃഷിയും നശിച്ചു. ജാതി, തെങ്ങ്, അടക്ക, റബ്ബര്‍, കുരുമുളക്, മരച്ചീനി, ഇഞ്ചി, വെറ്റില തുടങ്ങിയവയാണ് ജില്ലയില്‍ എറ്റവും വലിയ നാശനഷ്ടം സംഭവിച്ച മറ്റുവിളകളെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം പ്രളയത്തില്‍ 1,311 കന്നുകാലികളാണ് ജില്ലയില്‍ ചത്തത്. മൊത്തം 6.45 കോടിരൂപയുടെ നാശനഷ്ടമാണ് മൃഗസംരക്ഷണ വകുപ്പ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. 1,038 ആടുകളും 1,394 പന്നികളും കോഴിയും താറാവും ഉള്‍പ്പടെ 3,53,969 പക്ഷികളും ചത്തു. നാശനഷ്ടത്തിന്‍െ്‌റ കണക്കെടുപ്പ് തുടരുകയാണെന്നും നഷ്ടസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
പ്രളയക്കെടുതിയില്‍ പൊതുമരാമത്ത് വകുപ്പിന് 1.03 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിവിധ ഓഫിസുകളുടെ മേല്‍ക്കൂരയും കെട്ടിടഭാഗങ്ങളും തകര്‍ന്നും മതിലുകള്‍ ഇടിഞ്ഞുവീണുമാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ സംഭവിച്ചത്. വടക്കാഞ്ചേരി, ചാലക്കുടി, അയ്യന്തോള്‍, ഇരിങ്ങാലക്കുട, കുന്നംകുളം സെക്ഷനുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍.
കെ.എസ്.ഇ.ബിക്ക് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം തൃശൂര്‍, ഇരിങ്ങാലക്കുട സര്‍ക്കിളുകളിലായി 5.68 കോടിരൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സര്‍ക്കിളില്‍ 3.64 കോടി രൂപയുടെയും തൃശൂരില്‍ 2.4 കോടിരൂപയുടെയും നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇരിങ്ങാലക്കുട സര്‍ക്കിളില്‍ 100 ട്രാന്‍സ്‌ഫോര്‍മറുകളും തൃശൂരില്‍ 86 ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. ഭാഗികമായി ഇടിഞ്ഞുവീണ തൃശൂര്‍ സര്‍ക്കിളിലെ 32 വീടുകളിലും ഇരിങ്ങാലക്കുട സര്‍ക്കളിലെ 25 വീടുകളിലും കെ.എസ്.ഇ.ബി സിംഗിള്‍ പോയിന്റ് കണക്ഷന്‍ വയറിങ് ചെയ്തുനല്‍കിയെന്നും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. മറ്റുവകുപ്പുകളുടെ കണക്കുകള്‍ കൂടെ ലഭിക്കുന്നതോടെ ജില്ലയിലെ നാശനഷ്ടത്തിന്റെ സമഗ്രചിത്രം വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."