ശല്യമായി നായ്ക്കളും കൊതുകുകളും; വാര്‍ഡ് മാറ്റണമന്ന് ലാലു
ന്യൂഡല്‍ഹി: ജയില്‍ ആശുപത്രിയിലെ വാര്‍ഡില്‍നിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ആശുപത്രി അധികൃതര്‍ക്കു കത്തു നല്കി.
താമസിക്കുന്ന വാര്‍ഡില്‍ കൊതുകുകളുടെയും നായ്ക്കളുടെയും ശല്യമുണ്ടെന്നു കാണിച്ചാണ് ലാലു കത്ത് നല്‍കിയത്.
എന്നാല്‍ ലാലുവിന്റെ ആവശ്യം പരിഗണിക്കുന്നതിനു പകരം തെരുവു നായ്ക്കളുടെ ശല്യം ഉടന്‍തന്നെ ഇല്ലാതാക്കണമെന്നു കാണിച്ച് നഗരസഭയ്ക്കു കത്തു നല്‍കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.
നായകളുടെ ശബ്ദം അസഹ്യമാണെന്ന് ജയില്‍ അധികൃതരോട് ലാലു പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് നഗരസഭയോട് പറഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇതിന് പരിഹാരം കാണുമെന്നും ആശുപത്രി ഡയറക്ടര്‍ ആര്.കെ ശ്രീവാസ്തവ പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് അനുവദിച്ചട്ടുള്ള വാര്‍ഡിലാണ് ലാലു ഇപ്പോള്‍ ഉള്ളത്. പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ലാലു നല്കിയ ഹരജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 31ന് ജയിലിലെത്താന്‍ ലാലുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."