തീരദേശത്തിന് വിപുലമായ വികസന പദ്ധതികള്‍
വൈപ്പിന്‍: 50 കോടി മുടക്കി കടമക്കുടി ശുദ്ധജല പദ്ധതിയുള്‍പ്പെടെ വൈപ്പിന്‍ മണ്ഡലത്തില്‍ 250 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്നത്. കൊച്ചി -കോഴിക്കോട് തീരദേശ റോഡിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്ന മുനമ്പം-അഴീക്കോട് പാലം നിര്‍മാണത്തിനായി 140 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാലത്തിന്റെ അപ്രോച്ച് ഭൂമി ഏറ്റെടുക്കുന്നതിന് 14.61 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കടമക്കുടി ശുദ്ധജല വിതരണ പദ്ധതി 50 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു.
420 ലക്ഷം രൂപ മുടക്കി ഞാറക്കല്‍ ഗവ. സ്‌കൂള്‍, 435.30 ലക്ഷം മുടക്കി കടമക്കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കിഫ്ബി ഫണ്ടില്‍നിന്നു 10 കോടി രൂപ അനുവദിച്ച എളങ്കുന്നപ്പുഴ ഗവ. കോളജ് കെട്ടിടം പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നു. കുഴുപ്പിള്ളി സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. 1.14 കോടി രൂപ ചെലവിലാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. കടമക്കുടി പിഴല പാലം 40 കോടി രൂപ മുടക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്. 10.40 കോടി രൂപ മുടക്കി നിര്‍മിക്കുന്ന നായരമ്പലം ഹെര്‍ബര്‍ട്ട് പാലത്തിന് സാമ്പത്തിക അനുമതിയായിട്ടുണ്ട്. നയന മനോഹരമായ വല്ലാര്‍പാടം ദ്വീപിന്റെ സംരക്ഷത്തിനായുള്ള പദ്ധതിക്ക് കിഫ്ബിയുടെ പ്രാഥമിക അനുമതി ലഭിച്ചിട്ടുണ്ട്. നായരമ്പലം മത്സ്യമാര്‍ക്കറ്റ് നവീനരീതിയില്‍ പുനര്‍ നിര്‍മിക്കുന്നതിന് പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എസ്. ശര്‍മ്മ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."