ഈശ്വര വിശ്വാസം അടിച്ചേല്‍പ്പിക്കരുത്: പീതാംബരക്കുറുപ്പ്
അമ്പലപ്പുഴ: ഈശ്വരവിശ്വാസം അടിച്ചേല്‍പ്പിക്കുന്നവരുടേതല്ല ഭാരതമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പീതാംബരക്കുറുപ്പ് പറഞ്ഞു.
അമ്പലപ്പുഴയില്‍ നടക്കുന്ന മുപ്പത്തിനാലാമതു അഖില ഭാരത ശ്രീമദ് ഭാഗവത സത്ര വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതമെന്നത് ഒരു കാഴ്ചപ്പാടു മാത്രമാണ് .ഈശ്വരനു വേണ്ടി സമര്‍പ്പിക്കാനുള്ള മനസ്സുള്ളവരാണ് ഹിന്ദു.നന്‍മയുടെയും ശ്രേഷ്ടതയുടെയും പ്രതീക്ഷയാണ് ഭാഗവതം.
ലോകത്തില്‍ പരിഷ്‌കൃതമായ നിരവധി രാജ്യങ്ങളുണ്ടെങ്കിലും ആരാജ്യങ്ങളിലൊന്നുമില്ലാത്ത പൈതൃകമുള്ള രാജ്യമാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹമെന്ന ധര്‍മ്മം എല്ലാവരുടെയും മനസ്സിലുണ്ടാകണമെന്ന് ജ്ഞാന കര്‍മ്മ ഭക്തിയോഗമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ബ്രഹ്മശ്രീ വിമല്‍വി ജയ് ചേര്‍ത്തല പറഞ്ഞു.
സ്‌നേഹം ഉണ്ടാകണമെങ്കില്‍ ക്ഷമ ഉണ്ടാകണം. പരസ്പരം സംസാരിക്കുമ്പോള്‍ ബഹുമാനമുണ്ടാകണം.
കാപട്യമില്ലാത്ത ഭക്തിയാണ് നമ്മുക്ക് വേണ്ടത്.ജീവിതത്തില്‍ ഒരു ജീവിയെയും നിന്ദിക്കരുത്. ഒന്നും നിത്യമല്ല എന്നതാണ് ഭാഗവതം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."