ആലപ്പുഴ കുടിവെള്ള പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ നഗരസഭയ്ക്കും സമീപത്തെ എട്ടുപഞ്ചായത്തുകള്ക്കും ശുദ്ധജലം ലഭ്യമാക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും.
വൈകുന്നേരം നാലിന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്, തോമസ് ഐസക്, കെ.ടി. ജലീല്‍, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ഉപഹാരം സമര്‍പ്പണം നടത്തും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജല വിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്, പി.എസ്. മുഹമ്മദ് സാഗിര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്മാന് ബീന കൊച്ചുവാവ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ജി. മനോജ് കുമാര്‍, രാജു താന്നിക്കല്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്, സീനത്ത് നാസര്‍, ബിന്ദു തോമസ്, ആര്. ഹരി, റമീസത്ത്, സജീന ഹാരിസ്, എ.എ. റസാഖ്, വി. വിജയകുമാര്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."