പുനര്‍മൂല്യനിര്‍ണയം: എട്ടു മുതല്‍ 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കായുമള്ള അപേക്ഷകള്‍ ഈ മാസം എട്ടു മുതല്‍12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകന് തന്നെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 12ന് വൈകുന്നേരം അഞ്ചിനു മുന്‍പ് നല്‍കണം.
ഈ അപേക്ഷകള്‍ ഹെഡ്മാസ്റ്റര്മാര് മെയ് 13നു വൈകുന്നേരം അഞ്ചിനു മുന്‍പായി ഓണ്‍ലൈന്‍ കണ്ഫര്മേഷന് നല്‍കണം.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400,50, 200 എന്നതാണ് ഫീസ്. ഫലം ഈ മാസം 31 നകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിയും മെയ് 31നുള്ളില്‍ നല്‍കും. ടി.എച്ച്.എസ്.എസ്.എല്‍.സി, എ.എച്ച്.എസ്.എസ്.എല്‍.സി ഉള്‍പ്പെടെയുള്ളവയുടെ സേ പരീക്ഷയും 22 മുതല്‍ 26 വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാകും സേ പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."