വ്യാജപേരില്‍ കൊവിഡ് പരിശോധന: അഭിജിത്തിനെതിരെ കേസെടുത്തു
തിരുവനന്തപുരം: കെ.എസ്. യു സംസ്ഥാന അധ്യക്ഷന്‍ കെ. എം അഭിജിത്തിനെതിരെ പൊലിസ് കേസെടുത്തു. വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയിലാണ് കേസ്. അഭിജിത്ത് നിയമലംഘനം നടത്തിയതായാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോത്തന്‍കോട് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
വ്യാജ പേരും മേല്‍വിലാസവും നല്കി കൊവിഡ് പരിശോധന നടത്തിയതിന് അഭിജിത്തിനെതിരെ തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ് പൊലിസില്‍ പരാതി നല്‍കിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നല്‍കിയിരുന്നത്.
48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസം, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യമാണെന്നുമാണ് അഭിജിത്തിന്റെ പ്രതികരണം. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."