HOME
DETAILS

'എക്‌സ് മുസ്‌ലിംകള്‍' ക്കായി സ്വന്തം വെബ്‌സൈറ്റ്, വെറുപ്പും വിദ്വേഷവും നിറച്ച പോസ്റ്റുകള്‍; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം നടത്തിയ ഡോ.താലിബ് കടുത്ത ഇസ്‌ലാം വിമര്‍ശകന്‍  

  
Web Desk
December 22 2024 | 07:12 AM

Indian Nationals Injured in Car Attack at Christmas Market in Magdeburg Germany

ബര്‍ലിന്‍: ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഇസ്‌ലാമിന്റെ കടുത്ത വിമര്‍ശകനായി. 'എക്‌സ് മുസ്‌ലിംകള്‍'ക്കായി സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വെറുപ്പും വിദ്വേഷവും വാരിവിതറി. ഇതൊക്കെയാണ് കഴിഞ്ഞ ദിവസം ജര്‍മനിയില്‍ മഗ്‌ഡെബര്‍ഗില്‍ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ താലിബ് അബ്ദുല്‍ മുഹ്‌സിന്‍ എന്ന സൈക്യാട്രിസ്റ്റ്. 

സഊദിയില്‍ ജനിച്ച താലിബ് 2006 മുതല്‍ ജര്‍മനിയിലാണ് താമസം. സൈക്യാട്രിയില്‍ മാത്രമല്ല സൈക്കോതെറാപ്പിയിലും വിദഗ്ധന്‍. 

2006ല്‍ ജര്‍മ്മനിയില്‍ സ്ഥിര താമസാനുമതി നേടിയ ഇയാള്‍ 2016 മുതല്‍ അഭയാര്‍ത്ഥിയായി അംഗീകരിക്കപ്പെട്ടു. ഇസ്‌ലാം ഉപേക്ഷിക്കുന്നവര്‍ക്കായി Wearesaudi.net  എന്ന വെബ്‌സൈറ്റ് സ്വന്തമായി സ്ഥാപിച്ചു ഇയാള്‍.


'എക്‌സ്മുസ്‌ലിമാ'യ ഇയാള്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) അനുയായി കൂടിയാണെന്നാണു പുറത്തുവരുന്ന വിവരം. ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധതയ്ക്കു പേരുകേട്ട എഎഫ്ഡി പാര്‍ട്ടിയുടെ ആശയപ്രചാരണത്തിലും സജീവമാണ് താലിബ്. ബ്രിട്ടനിലെ ഇസ്‌ലാം വിരുദ്ധ പ്രചാരകനും തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുമായ ടോമി റോബിന്‍സന്റെ അനുയായിയാണ്. അടുത്തിടെ ഇലോണ്‍ മസ്‌കിനെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ അമേരിക്കന്‍ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും റേഡിയോ അവതാരകനുമായ അലെക്‌സ് ജോണ്‍സ് എന്നിവരെയെല്ലാം പ്രകീര്‍ത്തിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു.

ഭീകരവാദ കേസിലും പെണ്‍കുട്ടികളെ യുറോപ്യന്‍ രാജ്യങ്ങളിലേക്കു കടത്തിയ കേസിലും സഊദിയില്‍ പിടികിട്ടാപ്പുള്ളിയാണ്. എന്നാല്‍, ഇയാളെ സഊദിക്ക് വിട്ടുനല്‍കാന്‍ ജര്‍മനി തയാറായിട്ടില്ല.

അതേസമം, ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്നത് ഇസ്‌ലാമിക ഭീകരാക്രമണമാണെന്നാണ് കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ സംഘടനയായ 'കാസ' ആരോപിച്ചിരുന്നത്. ഇസ്‌ലാമിക ഭീകരനായ ഡോക്ടര്‍ ആണ് ആക്രമണം നടത്തിയതെന്നും സംഘടനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വാദിച്ചിരുന്നു. യൂറോപ്പില്‍ പലയിടങ്ങളിലും ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ 'കാസ' ആരോപിച്ചു.


താലിബിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കടുത്ത ഇസ്‌ലാം വിമര്‍ശനങ്ങളും വിദ്വേഷ പ്രചാരണങ്ങളും കാണാം. ജര്‍മന്‍ ഭരണകൂടം ഇസ്‌ലാം വിമര്‍ശകരെ വേട്ടയാടുകയാണെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. ഇസ്‌ലാം ഉപേക്ഷിച്ച നിരവധി സഊദിക്കാര്‍ക്ക് ജര്‍മനി അഭയം നിഷേധിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇയാള്‍ ആരോപിച്ചത്. 

ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിനു പിന്നില്‍ താലിബ് മാത്രമാണെന്നും മറ്റാര്‍ക്കും പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നുമാണ് ജര്‍മന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ആക്രമണം നടത്താനായി ഇയാള്‍ ബിഎംഡബ്ല്യു കാര്‍ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് പരുക്കേറ്റു. 41 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കേറിയ കമ്പോളത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് പ്രതി കാറോടിച്ച് കയറ്റുകയായിരുന്നു.

 

In a tragic incident at a Christmas market in Magdeburg, Germany, a car plowed into the crowd, injuring seven Indian nationals.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  2 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  2 days ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  2 days ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  2 days ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  2 days ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  2 days ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  2 days ago