സി.ബി.എസ്.ഇ കംപാര്‍ട്ട്മെന്റ് പരീക്ഷാ ഫലം ഒക്ടോബര്‍ 10ന്
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ കംപാര്‍ട്ട്മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ 10ന് പ്രഖ്യാപിക്കും. സുപ്രിം കോടതിയെ സി.ബി.എസ്.ഇ അറിയിച്ചതാണ് ഇക്കാര്യം. യു.ജി.സി അഡ്മിഷന് നടപടികള്‍ ഒക്ടോബര്‍ 31ന് അവസാനിപ്പിക്കുമെന്ന് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സി.ബി.എസ്.ഇ കംപാര്‍ട്ട്മെന്റ് ഫലം വൈകിയാല്‍ അത് തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്ന് കാണിച്ച് സുപ്രിം കോടതിയില്‍ വിദ്യാര്‍ഥികള്‍ പൊതുതാല്പര്യ ഹരജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ ബോര്‍ഡുകള്‍ കംപാര്‍ട്ട്മെന്റ് പരീക്ഷകളുടെ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടത്. കംപാര്‍ട്ട്മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് നീണ്ടു പോയാല്‍ രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും.
വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകാത്ത രീതിയില്‍ സി.ബി.എസ്.ഇ അടക്കമുള്ള ബോര്‍ഡുകള്‍ കംപാര്‍ട്ട്മെന്റ് പരീക്ഷയുടെ ഫലം എത്രയും വേഗം പ്രഖ്യാപിക്കുകയും യു.ജി.സി ഡിഗ്രി കോഴ്സുകള്‍ക്കുള്ള മാനദണ്ഡം തീരുമാനക്കുകയും ചെയ്യണമെന്ന്് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം യു.ജി.സി 2020-2021 അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത്. ഒക്ടോബര്‍ 31 ഓടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി നവംബര്‍ 1ന് തന്നെ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."