ഹജ്ജ് 2019: ബലികര്‍മ്മത്തിനു വിപുലമായ ഒരുക്കങ്ങളായി
മക്ക: മക്കയില്‍ ബലികര്‍മ്മത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു പദ്ധതി സൂപ്പര്‍വൈസര്‍ ജനറല്‍ റഹീമി ബിന്‍ അഹ്മദ് റഹീമി പറഞ്ഞു. തുകയായി 490 റിയാലായാണ് (9,150 രൂപ) നിശ്ചയിച്ചിരിക്കുന്നതെന്നും വെബ്സൈറ്റ് മുഖേനയും സ്മാര്‍ട്ട് ഫോണ്‍ ആപ്‌ളിക്കേഷന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ടെന്നുംഅദ്ദേഹം വിശദീകരിച്ചു. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സഊദി അറേബ്യയുടെ പദ്ധതിയുടെ വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും ബലികൂപ്പണുകള്‍ വാങ്ങുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്.
ബലി കൂപ്പണ്‍ വിതരണത്തിന് നിരവധി ഏജന്‍സികളുമായും സ്ഥാപനങ്ങളുമായും കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. സഊദി പോസ്റ്റ്, സഊദി ടെലികോം കമ്പനി, അല്‍റാജ്ഹി ബാങ്ക്, പില്‍ഗ്രിംസ് ഗിഫ്റ്റ് സൊസൈറ്റി, നമാ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ വഴി ബലി കൂപ്പണുകള്‍ വിപണനം ചെയ്യും.
ഇ-ട്രാക്ക് സംവിധാനം വഴിയും തീര്‍ഥാടകര്‍ക്ക് ബലി കൂപ്പണുകള്‍ വാങ്ങുന്നതിന് കഴിയും. വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും സമീപങ്ങളിലും പുണ്യസ്ഥലങ്ങളിലുമുള്ള ഔട്ട്ലെറ്റുകള്‍ വഴിയും ബലി കൂപ്പണുകള്‍ ലഭിക്കുമെന്ന് റഹീമി ബിന്‍ അഹ്മദ് റഹീമി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നായി ബലികര്‍മ്മത്തിനു മേല്‍നോട്ടം വഹിക്കാനായി പതിനായിരക്കണക്കിനു കശാപ്പുകാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. വിവിധ ഘട്ടങ്ങളിലെ സുരക്ഷയും അനുബന്ധ കാര്യങ്ങളും ഉറപ്പു വരുത്തുന്നതിന് വെറ്റിറനറി ഡോക്ടര്‍മാര്‍, മതപരമായ വ്യവസ്ഥകള്‍ തികഞ്ഞ കാലികളാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്ന സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, മെയിന്റനന്‍സ് ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട പതിനായിരക്കണക്കിന് ജീവനക്കാരും താല്‍ക്കാലികാടിസ്ഥാനത്തില്‍ ഹജ്ജ് സമയത്ത് ഇവിടെ ജോലിക്കുണ്ടാകും. ബലികര്‍മം നിര്‍വഹിക്കുന്നതിന് പുണ്യസ്ഥലങ്ങളില്‍ എട്ടു മോഡല്‍ കശാപ്പുശാലകളാണുള്ളത്. ഹജ് ദിവസങ്ങളില്‍ ഇവയില്‍ പന്ത്രണ്ടു ലക്ഷത്തിലേറെ കാലികളെ കശാപ്പു ചെയ്യുന്നതിന് ശേഷിയുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണ് കശാപ്പുശാലകലാണ് പദ്ധതി നടപ്പിലാക്കുന്ന ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്ക് വഴി സംവിധാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."