അന്ധര്‍ക്കായുളള തൊഴില്‍ പരിശീലന കേന്ദ്രത്തോട് അവഗണന
ഫറോക്ക്: കണ്ണു കാണാത്തവര്‍ക്ക് ആശ്രയമായിരുന്ന തൊഴില്‍പരിശീലന കേന്ദ്രത്തോട് സര്‍ക്കാറിന്റെ അവഗണന.
കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ ചെറുവണ്ണൂര്‍ കുണ്ടോയിത്തോടില്‍ അന്ധര്‍ക്കായുള്ള വൊക്കേഷനല്‍ ട്രെയിനിങ് സെന്ററിനോടാണ് സര്‍ക്കാറും സമൂഹവും മുഖം തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ നല്‍കിയിരുന്ന ഗ്രാന്റും നിര്‍ത്തലാക്കിയതോടെ തൊഴില്‍ പരിശീലന കേന്ദ്രം തകര്‍ച്ചയുടെ വക്കിലാണ്.
അന്ധര്‍ക്കായി പതിനഞ്ചോളം കൈത്തൊഴിലുകളില്‍ ഇവിടെ പരിശീലനം നല്‍കിയിരുന്നു. 1986 ലാണ് കേരള ഫെഡറേഷന്‍ ഒഫ് ദി ബ്ലൈന്‍ഡ് ഇവിടെ തൊഴില്‍ പരിശീലന കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്. അതിനു മുന്‍പ് ഫറോക്ക് നല്ലൂരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ 14 ജില്ലകളിലും സംഘടനക്കു കീഴില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തില്‍ 8,00,000 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയിരുന്നത്.
2005ല്‍ ഇതു നിര്‍ത്തലാക്കിയതാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു തിരച്ചടിയായത്. 25വര്‍ഷത്തിനു ശേഷം സ്വയം പര്യാപ്തത നേടണമെന്ന മാനദണ്ഡം കാണിച്ചാണ് കേന്ദ്രഗവണ്‍മെന്റ് ഗ്രാന്റ് നിര്‍ത്തലാക്കിയത്.
സര്‍ക്കാര്‍ മിച്ച ഭൂമിയായി നല്‍കിയ സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ലയണ്‍സ് ക്ലബാണ് കെട്ടിടം നിര്‍മിച്ചു നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുളള കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. 20 പേര്‍ പരിശീലനത്തോടൊപ്പം വരുമാന മാര്‍ഗവും കണ്ടെത്തുന്ന കേന്ദ്രത്തിന്റെ കെട്ടിടം വൃത്തികേടായിരിക്കുകയാണ്. പാചകപ്പുര തകര്‍ന്നു വീണിട്ടു ഒന്നര വര്‍ഷത്തിലേറയായി.
പണമില്ലാത്തതിനാല്‍ പുതിയ പാചകപുരയുടെ നിര്‍മാണം പാതിയില്‍ നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ പാചകവും വിദ്യാര്‍ഥികളുടെ കിടപ്പും ഒരു മുറിയിലാണ് നടക്കുന്നത്. കെട്ടിടം നില്‍ക്കുന്ന ഭൂമിയുടെ കൈവശ രേഖനല്‍കാതെ റവന്യൂ വകുപ്പ് അധികൃതര്‍ വട്ടംകറക്കുകയാണെന്നും കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നു. നിയമത്തിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞു സംസ്ഥാന സര്‍ക്കാറും കേന്ദ്രത്തെ കൈയൊഴിയുകയാണ്.
അടിയന്തമരായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടുലുണ്ടായില്ലെങ്കില്‍ കണ്ണു കാണാത്തവര്‍ക്കു അത്താണിയാകേണ്ട തൊഴില്‍ പരിശീലന കേന്ദ്രം നാമവശേഷമാകും.
ഹാപ്പി ടു ഹെല്‍പ്പ്, ചെറുവണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഫ്രണ്ട്‌സ് ക്ലബ് ചെറുവണ്ണൂര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്. സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ നിന്നു കാഴ്ചയില്ലാത്തവര്‍ ഇവിടേക്ക് തൊഴില്‍ പരിശീലനത്തിനായി എത്തുന്നുണ്ട്. കസേര വലിച്ചല്‍, ചോക്ക് നിര്‍മാണം, കുട നിര്‍മാണം എന്നിവയിലാണ് പരിശീലനം നില്‍ക്കുന്നത്.
കൂടാതെ കംപ്യൂട്ടറിലും പരിശീലനം നല്‍കിവരുന്നത്. അന്ധര്‍ക്കായുള്ള പരിശീലന കേന്ദ്രം സംരക്ഷിക്കുന്നതിന് മുന്നോടിയായി ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസറുടെ നേതൃത്തില്‍ നാളെ കേന്ദ്രത്തിന്റെ കെട്ടിടവും ക്യാംപസും ശുചീകരിക്കും. അന്നു തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി കമ്മിറ്റിയും രൂപീകരിക്കും.
കൂടാതെ ഇവിടെ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി വില്‍പ്പന കേന്ദ്രവും ഉടന്‍ആരംഭിക്കും. കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് വിശ്രമിക്കുന്നതിനായി ക്യാംപസിനകത്തു പാര്‍ക്കും നിര്‍മിക്കുമെന്നു വില്ലേജ് ഓഫീസര്‍ പി.എം റഹീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."