രാമന്തളി റിപ്പോര്‍ട്ട് പരിഹാസ്യം: പാച്ചേനി
കണ്ണൂര്‍: രാമന്തളിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തീരുമാനിച്ച വിദഗ്ധസമിതി പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് രാമന്തളി ജനതയെ പരിഹസിക്കുന്നതാണെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാമന്തളി ജനതയെ പരിഹസിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ശുദ്ധമായ വെള്ളം കുടിക്കുന്നതിന് വേണ്ടി, വെള്ളം മലിനമാക്കുന്ന ജനവാസ കേന്ദ്രത്തിന് സമീപത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് അടച്ച് പൂട്ടണമെന്ന തീര്‍ത്തും ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ സമര രംഗത്തുള്ളത്. ജനങ്ങളുടെ ശുദ്ധജലം കുടിക്കാനുള്ള അവകാശത്തെ ലാഘവത്തോടെ കാണുന്ന മുഖ്യമന്ത്രിയുടെ സമീപനം തിരുത്തി ശ്വാശ്വതമായ പരിഹാരത്തി ന് മുന്െൈകയടുക്കാന് മുഖ്യമന്ത്രി തയാറാകണമെന്ന് പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."