പ്രവിശ്യ രൂപീകരണം: ഐ.എസ് അവകാശവാദം തള്ളി കശ്മിര്‍ പൊലിസ്
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ പ്രത്യേക പ്രവിശ്യ രൂപീകരിച്ചെന്ന ഐ.എസ് അവകാശ വാദം തള്ളി ജമ്മുകശ്മിര്‍ പൊലിസ്. കശ്മിറരില്‍ നിന്ന് ഐ.എസിന്റെ അവസാന പ്രവര്‍ത്തകനായ ഇഷ്ഫാഖ് അഹമ്മദ് സോഫിയയെ കൊലപ്പെടുത്തിയതിലൂടെ സംഘടനയെ പൂര്‍ണമായും തുടച്ചുനീക്കിയെന്നും ജമ്മുകശ്മിര്‍ പൊലിസ് ഡയരക്ടര്‍ ജനറല്‍ ദില്‍ബാങ് സിങ് പറഞ്ഞു. ഐ.എസിന്റെ അവകാശ വാദം അസംബന്ധമാണ്.
ഐ.എസ് സാന്നിധ്യം നിലവില്‍ കശ്മിരിലില്ല. ഒരാള്‍ കൊല്ലപ്പെട്ടാല്‍ അദ്ദേഹത്തെ സ്വന്തം രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ തീവ്രവാദ സംഘടനകളും ആഗ്രഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മിരില്‍ രണ്ട് ഐ.എസ് തീവ്രവാദികളാണുണ്ടായിരുന്നതെന്നും അതില്‍ ഒരാള്‍ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറ്റൊരാളായ ഇഷ്ഫാഖ് അഹമ്മദ് സോഫി മാത്രമായിരുന്നു ഏക ഐ.എസ് തീവ്രവാദി. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വധിച്ചതോടെ താഴ്‌വരയില്‍ പൂര്‍ണമായി തുടച്ചു നീക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മിരില്‍ പ്രത്യേക പ്രവിശ്യ രൂപീകരിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ഐ.എസ് അവകാശവാദം ഉന്നയിച്ചത്. കശ്മിരില്‍ 'വിലായ ഓഫ് ഹിന്ദ്' എന്ന പേരില്‍ പുതിയ പ്രവിശ്യ രൂപീകരിച്ചതായി ഐ.എസിന്റെ നിയമന്ത്രണത്തിലുള്ള അമാഖ് ന്യൂസ് എജന്‍സിയാണ് അറിയിച്ചത്.
പുതിയ പ്രവിശ്യ രൂപീകരിച്ചെന്ന അവകാശവാദത്തിന് ബലം നല്‍കുന്ന തെളിവുകളും ന്യൂസ് ഏജന്‍സി പുറത്തു വിട്ടിരുന്നു. ഇറാഖിലും സിറിയയിലുമെന്നപോലെ ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കിലോ മീറ്ററുകള്‍ക്കകലെയുള്ള ഒരു രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യ രൂപീകരിക്കുന്നതെന്നും ഐ.എസ് അവകാശപ്പെടുന്നു.
എന്നാല്‍ തങ്ങള്‍ക്ക് ഐ.എസ് ആശയവുമായി ബന്ധമില്ലെന്ന് ഹിസ്ബുല്‍ മുജാഹിദീന്‍, യുനൈറ്റഡ് ജിഹാദ് ഉള്‍പ്പെടുയുള്ള തീവ്രവാദ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."