മ്യൂസിയം ചുറ്റിക്കാണാം, ഗൂഗിള്‍ ആപ്പിലൂടെ
ചരിത്രം പഠിക്കാനും പുരാതന സംസ്‌കാരങ്ങള്‍ അറിയാനും ഏറെ താല്‍പര്യമുള്ളവരാണ് അധികവും. അതിനായി ലോകത്തെ എല്ലായിടത്തും നേരിട്ട് എത്തിപ്പറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കുന്ന കാര്യമല്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഓണ്‍ലൈനിലെങ്കിലും എല്ലാം കാണാനായാലോ? നല്ല കാര്യം തന്നെ അല്ലേ?
ഗൂഗിളിന്റെ ആര്‍ട് ആന്റ് കള്‍ച്ചറല്‍ ആപ്പിലൂടെ ഏതാണ്ടെല്ലാ മ്യൂസിയങ്ങളും ഓണ്‍ലൈനായി കാണാം. കഴിഞ്ഞവര്‍ഷം തന്നെ ഈ ആപ്പ് ലോഞ്ച് ചെയ്തിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ പണി ഏകദേശം പൂര്‍ത്തിയായത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഗൂഗിള്‍ ഈ ആപ്പിനു വേണ്ടി പണിപ്പെട്ടു കൊണ്ടിരിക്കുകയാണ്. 1,100 ലധികം സ്ഥാപനങ്ങളില്‍ നിന്ന് ആര്‍ട് വര്‍ക്കുകള്‍ സ്വീകരിച്ചു. പ്രശസ്ത മ്യൂസിയങ്ങളുടെ 360 ഡിഗ്രി വീഡിയോകളും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
20 സ്ഥലങ്ങളിലേക്ക് ഗൂഗിള്‍ കാര്‍ഡ്‌ബോര്‍ഡ് ടൂറും മള്‍ട്ടിമീഡിയ അനുഭവത്തില്‍ മ്യൂസിയം ടൂര്‍ ചെയ്യാവുന്ന ആര്‍ട് റെകഗ്നൈസറും ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷനിന്റെ പ്രത്യേകതകളാണ്.
ആര്‍ടിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ആര്‍ടുകളും വിവരങ്ങളുടെയും കാഴ്ചാനുഭവങ്ങളുടെയും ഒരു ലോകം തന്ന തുറന്നിടുണ്ട് ഈ ആപ്പില്‍. രബീന്ദ്രനാഥ് ടാഗോര്‍, രാജാ രവിവര്‍മ, അമൃത ഷേര്‍ ഗില്‍, എം.എഫ് ഹുസൈന്‍, കെ.ജി സുബ്രഹ്മണ്യന്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ആര്‍ടിസ്റ്റുകളും ആപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."