HOME
DETAILS
MAL
സഊദിയില്‍ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ സംവിധാനം ഒഴിവാക്കണമെന്നു ശൂറ കൗണ്‍സില്‍ അംഗം
backup
May 13 2019 | 06:05 AM
റിയാദ്: രാജ്യത്ത് നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തണമെന്ന് രാജ്യത്തെ പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ അംഗം അഭിപ്രായപെട്ടു. കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅയാണ് ട്വിറ്ററിലൂടെ അഭിപ്രായവുമായി രംഗത്തെത്തിയത്. സ്പോണ്സര്ഷിപ്പില് കാര്യങ്ങള്‍ നടക്കുമ്പോള്‍ ബിനാമി ഇടപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും
സ്പോണ്‍സറുടെ കീഴിലുള്ള ജോലിക്കാരുടെ എല്ലാ കാര്യങ്ങള്‍ക്കും സ്പോണ്‍സറാണ് ഉത്തരവാദി എന്ന അവസ്ഥയാണ് നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ ജോലിക്കാര്‍ തങ്ങളുടെ ഇടപാടുകള്‍, വ്യവഹാരങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവക്ക് പൂര്‍ണ ഉത്തരവാദിയാകുമ്പോള്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുമെന്നാണ് അദേഹത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."