മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം; സമരവുമായി മുന്നോട്ടുപോവും: പ്രൈവറ്റ് ബസ് ഉടമകള്‍
മഞ്ചേരി: നിലവിലെ സുഗമമായ ഗതാഗത രീതിയില്‍ ഇനിയും മാറ്റം വരുത്തുകയാണങ്കില്‍ ബസ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
സ്വകാര്യ ബസ് വ്യവസായം തകര്‍ക്കുന്ന വിധത്തിലും ഒരുകൂട്ടം ഭൂമാഫിയകളെ സംതൃപ്തിപ്പെടുത്തുന്നതിനുമാണ് പുതിയ ട്രാഫിക്ക് പരിഷ്‌കാരത്തിലൂടെ നീക്കം നടക്കുന്നത്. 2016 സെപ്തംബര്‍ ഒന്‍പതിലെ റഗുലേറ്ററി കമ്മിറ്റി തീരുമാനം കേരള ഹൈകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.റഗുലേറ്ററി കമ്മിറ്റി തീരുമാനം സംബന്ധിച്ച് മൂന്ന് കേസുകള്‍ ഹൈകോടതിയില്‍ നിലവിലുണ്ട്.
ഈ കേസുകളില്‍ അന്തിമ വിധിവരുന്നതുവരെ റഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പാക്കുന്നത് കോടതി വിധിക്കു വിരുദ്ധമാണന്നും യോഗം വിലയിരുത്തി. സംസ്ഥാന ട്രഷറര്‍ എരിക്കുന്നന്‍ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് എന്ന നാണി അധ്യക്ഷനായി. പക്കീസ കുഞ്ഞിപ്പ, എം. രായിന്‍, റഫീഖ് കുരിക്കള്‍, കെ.അബ്ദുറഹ്മാന്‍, വി.എം സുലൈമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."