വളാഞ്ചേരി നഗരസഭാ ചെയര്പേഴ്സന് എം. ഷാഹിന ടീച്ചര്‍ രാജിവച്ചു
വളാഞ്ചേരി: നഗരസഭാ ചെയര്പേഴ്സന് എം.ഷാഹിന ടീച്ചര്‍ രാജിവച്ചു. ഇന്നലെ വൈകിട്ട് നാലോടെ നഗരസഭാ സെക്രട്ടറി എ. ഫൈസലിന് രാജിക്കത്ത് കൈമാറി. ചെയര്‍പേഴ്സണ്‍ സ്ഥാനത്തോടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. ഭരണസമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജി സന്നദ്ധത അറിയിച്ച് മുസ്ലിം ലീഗ് വളാഞ്ചേരി നഗരസഭാ കമ്മിറ്റിക്ക് ഷാഹിന ടീച്ചര്‍ കത്ത് നല്‍കിയിരുന്നു.
ഇന്നലെ മൂന്നോടെ നഗരസഭാ ഓഫിസിലെത്തിയ ഷാഹിന ടീച്ചര്‍ നഗരസഭാ ഹാളില്‍ ജീവനക്കാരുടെ യോഗം വിളിച്ച് താന്‍ രാജിവയ്ക്കുന്ന വിവരം അറിയിക്കുകയും യാത്ര ചോദിക്കുകയും ചെയ്തു. ചില സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലം ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചപ്പോള്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശിച്ചെന്നും എന്നാല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവയ്ക്കുന്നതായി താന്‍ അറിയിക്കുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.
ഇന്ന് മുതല്‍ അധ്യാപിക ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."