കന്നുകാലികള്‍ക്ക് ആദ്യസമാശ്വാസ ക്യാംപ് എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു
പാലക്കാട്: ജില്ല കൊടും വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ക്ഷീരമേഖലയിലെ നഷ്ടം നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സഥാപനങ്ങളുടെയും ക്ഷീര സഹകരണ സംഘങ്ങളുടേയും സഹകരണത്തോടെ ആരംഭിച്ച ആദ്യ കന്നുകാലി ക്യാംപിന്റെ ഉദ്ഘാടനം എലപ്പുള്ളി പഞ്ചായത്തില്‍ എം.ബി രാജേഷ് എം.പി നിര്‍വഹിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി അധ്യക്ഷയായി. പഞ്ചായത്തുതല വെറ്ററിനറി ഡോക്ടര്‍മാര്‍ നിരവധി പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ക്യാംപുകള്‍ ആരംഭിക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്. ക്യാംപില്‍ കന്നുകാലികള്‍ക്ക് 70 രൂപയുടെ കാലിതീറ്റ സൗജന്യമായി നല്‍കും.
പകല്‍സമയം പശുക്കളെ മേയാന്‍ വിടുന്നതും വായു സഞ്ചാരം കുറഞ്ഞ തൊഴുത്തുകളില്‍ കെട്ടുന്നതും മൂലം മരണം വരെ സംഭവിക്കാമെന്ന അവസ്ഥയുള്ളതുകൊണ്ട് എറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ മുന്‍ഗണനാ ക്രമത്തിലാണ് കന്നുകാലി ക്യാംപുകളും സമാശ്വാസ പദ്ധതിയും നടത്തുന്നത്. വരള്‍ച്ച നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പിന് ആദ്യ ഗഡുവായി 35 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ക്യാംപുകളില്‍ കര്‍ഷകര്‍ക്ക് ഉരുക്കളെ കെട്ടാനും സൗജന്യമായി തീറ്റ ലഭിക്കുന്നതിനും സൗകര്യങ്ങളുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."