മുസ്‌ലിം വിരുദ്ധ കലാപം: ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്
കൊളംബോ: ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവക്കാണ് നിരോധനം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നാലെ മുസ്‌ലിം വിഭാഗത്തിന് നേരെ വ്യാപകമായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനമേര്‍പ്പെടുത്തിയത്. ചാവേര്‍ ആക്രമണത്തില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ 258 പേരാണ് കൊല്ലപ്പെട്ടത്.
'കൂടുതല്‍ ചിരിക്കരുത് ഒരു ദിവസം നിങ്ങള്‍ക്ക് കരയേണ്ടി വരുമെന്ന് ഒരു മുസ്‌ലിം കച്ചവടക്കാരന്‍ ഈയിടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് രാജ്യത്ത് വീണ്ടും ആക്രമണമുണ്ടാകുമെന്നതിന്റെ സൂചനയാണെന്ന് ആരോപിച്ച് ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം ചിലാവില്‍ ഈ പോസ്റ്റിന്റെ പേരില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുസ്‌ലിംങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പിന്നീടത് നിരോധിച്ചു. എന്നാല്‍ ഫേസ്ബുക്കിന്റേയും വാട്‌സ് ആപ്പിന്റേയും നിരോധനം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."