പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ഗ്രാമത്തി ജുമാമസ്ജിദ്
ചൊക്ലി: പ്രളയ ദുരന്തത്തില്‍ പ്രയാസത്തിലാക്കിയവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊക്ലി ഗ്രാമത്തി ജുമാമസ്ജിദ് കമ്മിറ്റി സ്വരൂപിച്ച ഒന്നേകാല്‍ ലക്ഷം എ.എന്‍ ഷംസീര്‍ എം.എല്‍.എക്ക് സെക്രട്ടറി എ.പി ഖാദര്‍ ഹാജി കൈമാറി.
മഹല്ല് പ്രസിഡന്റ് അലി ഹാജി അധ്യക്ഷനായി. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഗേഷ് മുഖ്യാതിഥിയായി. യൂസഫ് അമാന, റഹദാദ് മൂഴിക്കര, ജമാല്‍ മദനി, അബൂബക്കര്‍ സജിലാസ്, ഷാസ് മഹമൂദ്, അസീസ് അലേരി, ഹാദി യുനാസ്, സുബൈര്‍ ഹാജി സംസാരിച്ചു.
വയലില്‍ പള്ളി മഹല്ല് കമ്മിറ്റി പൂര്‍വ വിദ്യാര്‍ഥികള്‍, മഹല്ല് നിവാസികള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മഹല്ല് പ്രസിഡന്റ് ടി. അബൂബക്കര്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് കൈമാറി. പള്ളിയത്ത് അബ്ദുല്ല, കെ.പി അബ്ദുല്‍ കരീം ഹാജി, പി.പി ഇസ്മയില്‍, മഹമൂദ്, അബ്ദുല്‍ സലാം മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."