വാക്‌സിന്‍ ലഭ്യമാവുന്നതിനു മുമ്പ് ആഗോള കൊവിഡ് മരണം 20 ലക്ഷം കടക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: വാക്‌സിന്‍ വ്യാപകമായി ലഭ്യമാവുന്നതിനു മുമ്പ് ലോകത്ത് കൊവിഡ് ബാധിച്ച് 20 ലക്ഷം പേര്‍ മരണപ്പെടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വൈറസിനെ തടയാന്‍ രാജ്യങ്ങളുടെ കൂട്ടായ ശ്രമമില്ലെങ്കില്‍ അതിലും വലിയ ദുരന്തമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.
ഇതുവരെ 32,765,204 കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അമേരിക്കയില്‍ 7,244,184 ആണ് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 2,08,440 പേര്‍ മരിച്ചു. രണ്ടാമതുള്ള ഇന്ത്യയില്‍ 59ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."