HOME
DETAILS
MAL
ഹൃദയാഘാതം മൂലം ബാംഗ്ലൂർ സ്വദേശിസഊദിയിൽ മരണപ്പെട്ടു
backup
September 26 2020 | 06:09 AM
ജിദ്ദ: റാബികിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബാംഗ്ലൂർ സ്വദേശി സയ്യിദ് അമാനുള്ള (55) ഹൃദയാഘാതം മൂലം മരണപ്പെട്ടു. റാബിക് ജനറൽ ഹോസ്പിറ്റലിൽ വെച്ച് ബുധനാഴ്ചയാണ് മരണപ്പെട്ടത്. നിയമ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റാബിക് സുലൈഫ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
ഖബറടക്കത്തിനും നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും റാബിക് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് നേതാക്കളായ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ ഖാദർ പാങ്ങ്, മുസ്‌തഫ വലിയപറമ്പ്, തൗഹാദ് മേൽമുറി, റഫീഖ് ചുങ്കത്തറ, ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി, നൗഷാദ് ബാoഗ്ലൂർ കെഎംസിസി, അഷ്റഫ് പൊറ്റയിൽ തുടങ്ങിയവരും അമാനുള്ളയുടെ കമ്പനി ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."